NewsIndia

രബീന്ദ്ര സ്മരണയില്‍ മുസ്ലീം രാഷ്ട്രീയ മഞ്ചിന്‍റെ രക്ഷാബന്ധന്‍ ആഘോഷം

ന്യൂഡൽഹി: മുസ്ലിം രാഷ്ട്രീയമഞ്ച് സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് രക്ഷാബന്ധൻ ആഘോഷിച്ചു. ഹിന്ദു-മുസ്ലീം മതവിശ്വാസികൾ രബീന്ദ്ര നാഥ ടാഗോറിന്റെ പാത പിന്തുടർന്നാണ്‌ പരസ്പരം രാഖി ബന്ധിച്ച് രക്ഷാബന്ധൻ ആഘോഷിച്ചത്. അന്താരാഷ്ട്ര രക്ഷാബന്ധൻ മഹോത്സവം ഡൽഹിയിലെ താൽകട്ടോറ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ചടങ്ങിലാണ്‌ നടന്നത്. ഇരു മതസ്ഥരും ഭാരതത്തിലെ മത വിശ്വാസവും സാഹോദര്യവും പരസ്പരപൂരകമായാണ്‌ നിലനിൽക്കുന്നതെന്ന് പാരമ്പര്യം വിളിച്ചോതിയാണ് രാഖി ബന്ധിച്ചത്.

സൗഹൃദത്തിന്റേയും സംരക്ഷണത്തിന്റേയും ഇന്ത്യൻ പ്രതീകമായ രക്ഷാബന്ധന്റെ ഖ്യാതി അന്താരാഷ്ട്ര തലത്തിൽ ഉയർത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളുടെ സംരക്ഷണം കടമയായി ഏറ്റെടുത്ത് അവരുടെ കൈകളിൽ രാഖി ബന്ധിച്ചു. ഈ രീതി മുസ്ലിം പുരുഷന്മാരും പിന്തുടർന്നു. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രികൾക്ക് രാഖി ബന്ധിച്ചു.

അന്താരാഷ്ട്ര രക്ഷാബന്ധൻ മഹോൽസവത്തിന്റെ ഭാഗമായവർ പലകാരണങ്ങളാൽ മനുഷ്യർ പലതായി ഭിന്നിപ്പിക്കപെടുന്ന ഈ കാലഘട്ടത്തിൽ ഒന്നിച്ചു നിൽക്കേണ്ട സന്ദേശമാണ്‌ ഈ പരിപാടി നൽകുന്നതെന്ന് പറഞ്ഞു. പരസ്പര വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും ഉദാത്ത മാതൃകയാണ്‌ രക്ഷാബന്ധൻ മഹോത്സവമെന്ന് പരിപടിയിൽ പങ്കെടുത്ത കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. ഈ പരിപാടിയിൽ ലോകത്തെ ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നടക്കം 25 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button