NewsLife Style

“സോഡിയാക് സൈന്‍” ആളുകളുടെ സ്വഭാവത്തെ എങ്ങനെ രൂപപ്പെടുത്തും എന്നറിയാം

ജനിച്ച മാസപ്രകാരം ഓരോരുത്തര്‍ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടാകും. ആ സൈൻ നമ്മുടെ
സ്വഭാവത്തെ സ്വാധീനിക്കാറുണ്ട്. നമ്മുടെ നല്ല സ്വഭാവവും ചീത്ത സ്വഭാവവുമെല്ലാം പറയാന്‍ സോഡിയാക് സൈനിനാകും.

പെട്ടെന്നു കോപിക്കുന്ന പ്രകൃതക്കാരാണ് ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍. എല്ലാക്കാര്യത്തിലും സ്വന്തം തീരുമാനമുള്ളവർ. വാദിച്ചു ജയിക്കാൻ ഇഷ്ടപ്പെടുന്നവർ. ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ കാര്‍ക്കശ്യക്കാരായിരിക്കും. മറ്റുള്ളവര്‍ നല്‍കുന്ന ഉപദേശങ്ങള്‍ കണക്കിലെടുക്കാത്തവര്‍. പൊതുവെ മടിയന്മാരുമാണിവര്‍. ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ വല്ലാതെ ഉത്കണ്ഠ കൂടുതലുള്ളവരാണ്. തങ്ങളുടെ വഴി തനിയെ കണ്ടുപിടിക്കാന്‍ സാധിക്കാത്തവർ. ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ശുഭാപ്തിവിശ്വാസം കുറവുള്ളതു കൊണ്ടുതന്നെ പെട്ടെന്നു മൂഡു പോകുന്നവര്‍. ഇത്തരക്കാര്‍ ഹൈപ്പര്‍ സെന്‍സിറ്റീവാണ്. സംശയപ്രകൃതം കൂടുതലുള്ളവര്‍.

ലിയോ ഈഗോ കൂടുതലുള്ളവരാണ്. അക്ഷമയും അസൂയയും ധാര്‍ഷ്ട്യവുമുള്ളവര്‍. വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച വഴിക്കു വന്നില്ലെങ്കില്‍ വല്ലാതെ അസ്വസ്ഥരാകുന്നവരാണ്. അവരെപ്പോലെ മറ്റുള്ളവര്‍ ചിന്തിച്ചില്ലെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തുന്നവര്‍. മറ്റുള്ളവര്‍ ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അവരെ വെറുക്കുന്നവര്‍. സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ അസൂയാലുക്കളാണ്. പ്രത്യേകിച്ചു കാമുകീകാമുകന്മാരുടെ കാര്യത്തില്‍. സ്വന്തം കാര്യങ്ങള്‍ വളരെ രഹസ്യമായി ചെയ്തു കൂട്ടുന്നവര്‍. ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ പെട്ടെന്നു തന്നെ മനസു മാറ്റുന്നവരാണ്. ഇതുകൊണ്ടുതന്നെ മറ്റുള്ളവരെ നിരാശരാക്കുന്നവര്‍. പൊതുവെ മടിയന്മാരുമാണിവര്‍. സാജിറ്റേറിയന്‍സ് അമിത ആത്മവിശ്വാസമുള്ളവരാണ്. കാര്യങ്ങളില്‍ ശ്രദ്ധ കുറവുള്ളവര്‍.

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ ശുഭാപ്തി വിശ്വാസം തീരെയില്ലാത്തവരാണ്. തങ്ങള്‍ക്ക് നല്ലപോലെയറിയാവുന്ന കൂട്ടുകാര്‍ക്കും കുടുംബത്തിനുമിടയില്‍ മാത്രം ഒതുങ്ങാന്‍ ശ്രമിക്കുന്നവര്‍. കാര്‍ക്കാശ്യവും ഇത്തരക്കാര്‍ക്കധികമാണ്. അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ കര്‍ക്കശസ്വഭാവമുള്ളവരായിരിക്കും. ഇവരുടെ സ്വഭാവത്തെപ്പറ്റി മുന്‍കൂട്ടി പ്രവചിക്കാന്‍ സാധ്യവുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button