NewsInternational

കുട്ടിക്കഥകളിലെ ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയം ശരിക്കും നടന്നാലോ…?

തായ്‌ലൻഡിൽ ആമയും മുയലും വീണ്ടും ഓട്ടപ്പന്തയം നടത്തി. ഈ വാർത്ത കാട്ടുതീ പോലെയാണ് പരന്നത്. കേട്ടവരൊക്കെ മൂക്കത്തു വിരൽ വച്ചു. വിദേശ മാധ്യമങ്ങളിലൊക്കെ വന്‍ പ്രാധാന്യത്തോടെ ഈ വാർത്ത ഇടം പിടിച്ചു. കേട്ടവര്‍ കേട്ടവര്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് രംഗം മാറി. തുടർന്ന് ആമയ്ക്കും മുയലിനും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടായി. വേദി നീളെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരന്നു.

തായ്‌ലൻഡിൽ സംഘടിപ്പിച്ച വളര്‍ത്തു മൃഗങ്ങളുടെ എക്‌സ്‌പോയിലാണ് അന്ന് കാട്ടില്‍ നടന്ന മത്സരത്തിന് മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാകുമോയെന്ന് നോക്കാന്‍ ആമയും മുയലും തമ്മിലുള്ള മത്സരം വീണ്ടും സംഘടിപ്പിച്ചത്. ഒക്ടോബര്‍ എട്ടിനാണ് മത്സരം നടന്നത്. ഇത്തവണ മുയലിനാവും വിജയം എന്ന് കരുതിയവർക്കെല്ലാം നിരാശയാണ് ഉണ്ടായത്. ഇത്തവണയും ആമ തന്നെ വിജയിച്ചു. കാണാം വീഡിയോ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button