NewsIndia

കല്ലേറുകാര്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ല : കാശ്മീര്‍ ശാന്തതയിലേക്ക്

ശ്രീനഗർ: ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് കാശ്മീരിലുണ്ടായ തീവ്രവാദ കലാപങ്ങൾക്ക് ശമനമുണ്ടായതായി റിപ്പോർട്ട്. വിഘടനവാദികൾ അനുദിനം തുടർന്നു പോന്ന കലാപങ്ങളും, പ്രതിഷേധറാലികളും താഴ്‌വരയെ അശാന്തിയിലാഴ്ത്തിയിരിക്കുകയായിരിന്നു.നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കു നേരേ ആക്രമണമഴിച്ചു വിടുകയും, വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു കാശ്‌മീർ താഴ്വരയിലെങ്ങും കാണപ്പെട്ടിരുന്നത്.

എന്നാൽ അതിനെല്ലാം വിരാമമിട്ട് നാലു മാസത്തോളം നീണ്ടു നിന്ന കലാപങ്ങൾക്കൊടുവിൽ നിരത്തിൽ യാത്രാവാഹനങ്ങൾ ഓടിത്തുടങ്ങി. കൂടാതെ സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങി.യാത്രാബസുകളെക്കൂടാതെ, കാറുകളും, ഓട്ടോകളും സാധാരണ പോലെ നിരത്തുകളിൽ ഓടിത്തുടങ്ങിയിട്ടുണ്ട്.ട്രാഫിക് തടസ്സം ഉണ്ടാകുന്ന ചിലയിടങ്ങളിൽ കൂടുതൽ ട്രാഫിക് പൊലീസിനെ വിന്യസിച്ചിട്ടുളളതായും വിവരമുണ്ട്. താഴ്‌വരയിലെ മറ്റു സ്ഥലങ്ങളിലും സ്ഥിതിഗതികൾ സമാധാനത്തിലേക്കെത്തിയതായാണ് സൂചനകൾ. മിക്കയിടങ്ങളിലും കടകൾ തുറന്നു പ്രവർത്തനം ആരംഭിച്ചതായും വിവരമുണ്ട്. എങ്കിലും ഇപ്പോഴും പല സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിക്കാനുണ്ട്. താഴ്‌വരയിലെ ബാങ്കുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് തീവ്രവാദികൾക്ക് ലഭിച്ചിരുന്ന ഫണ്ട് ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.കശ്മീരിൽ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇവർ ഉപയോഗിച്ചിരുന്നത് പാകിസ്ഥാനിൽ പ്രിന്റ് ചെയ്തു വരുന്ന കളളനോട്ടുകൾ അടക്കമുളള ഇന്ത്യൻ കറൻസി ആയിരുന്നു. ഉയർന്ന മൂല്യമുളള കറൻസികൾ പിൻവലിച്ചതോടെ ഇവരുടെ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായും സ്തംഭനാവസ്ഥയിലായതായാണ് റിപ്പോർട്ടുകൾ .ഇതോടെ കാശ്‌മീർ താഴ്വര ശാന്തതയിലേക്ക് നീങ്ങുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button