Kerala

റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് യുവമോര്‍ച്ച

തിരുവനന്തപുരം• ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും ഭരണ പ്രതിപക്ഷ യുവജന സംഘടനകളും ഭരണ സിരാ കേന്ദ്രത്തിന് ചുറ്റും ആഴ്ചകളോളം രാപ്പകൽ സമരം ചെയ്തിട്ടും അതിന് പരിഹാരം കാണാത്ത ധിക്കാരപരമായ നിലപാട് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന പ്രസി: അഡ്വ.കെ.പി.പ്രകാശ് ബാബു ആവശ്യപ്പെട്ടു. സ്റ്റാഫ് നഴ്സ്, കെ.എസ്.ഇ.ബി. മസ്ദൂർ ,ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, യു.പി.സ്കൂൾ ടീച്ചർ, കെ.എസ്.ആർ.ടി.സി. എന്നിവയിൽ ആയിരക്കണക്കിന് ഒഴിവുകൾ ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പ് തലവൻമാരെ കൊണ്ട് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് ഒഴിവ് നികത്താത്തതെന്ത് കൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ പരീക്ഷയ്ക്കുള്ള വിജ്ഞാപനമോ മറ്റു റാങ്ക് ലിസറ്റോ നിലവിലില്ലെന്നിരിക്കെ ആയിരക്കണക്കിന് ഒഴിവുകളിലേക്ക് സ്വന്തക്കാരെയും ബന്ധ ക്കാരെയും പിൻ വാതിൽ നിയമനം നടത്താനുള്ള ശ്രമമാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കൽ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ആയിരക്കണക്കിന് ഒഴിവുകൾ കാണിച്ചു തരാൻ യുവമോർച്ച തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ലക്ഷക്കണക്കിന് യുവതി യുവാക്കളുടെ ജീവന് തുല്യമായ അവകാശ പോരാട്ടത്തിന് നേരെ അന്ധത നടിക്കുന്ന ഡി.വൈ.എഫ്.ഐ. പിൻവാതിൽ നിയമനങ്ങളുടെ കേരള ഏജൻസിയായി അധ:പതിച്ചെന്നും അതുവഴി യുവജന സംഘടനകൾക്ക് അപമാനമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button