News

ലക്ഷ്മി നായർ സർക്കാരിനെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലാ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സംസ്ഥാന സർക്കാരിലെ ഉന്നതരെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. എ.കെ.ജി സെന്ററിലെ ചർച്ചകൾക്ക് ശേഷം ലക്ഷ്മി നായരുടെ വെളിപ്പെടുത്തലുകൾ ഇതാണ് സൂചിപ്പിക്കുന്നത്. സർക്കാർ ലക്ഷ്മി നായരെ ഭയക്കുന്നതെന്തിനാണെന്ന് ജനങ്ങൾക്കറിയണം. പാർട്ടിയെ തന്റെ വഴിക്ക് നിറുത്താൻ കഴിയുന്ന എന്ത് കാര്യമാണ് ലക്ഷ്മിയുടെ കൈവശമുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു. വി.മുരളീധരന്റെ നിരാഹാരപന്തലിന് സമീപം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, വി.വി .രാജേഷ് മറ്റു നേതാക്കളായ ജോർജ് കുര്യൻ, ‌പി. രഘുനാഥ് ,ഡോ.പി.പി .വാവ, പി.സുധീ‌ർ , എസ്. സുരേഷ്,കരമന ജയൻ , തുടങ്ങിയവർ സംസാരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button