
കൊച്ചി: തിരുവനന്തപുരം ലോ അക്കാഡമി വിഷയത്തില്‍ ബിജെപിയെ നിശബ്ദമാക്കാൻ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പിന്തുണതേടിയതായി റിപ്പോര്‍ട്ടുകള്‍. എന്‍എസ്എസ് ആസ്ഥാനത്ത് ലക്ഷ്മി നായര്‍ എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടെതായുള്ള വാദങ്ങള്‍ പ്രചരിക്കുകായണ്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ലോ അക്കാഡമി മാനേജ്മെന്റോ എന്‍എസ്എസ് നേതൃത്വമോ തയ്യാറായിട്ടില്ല.
കോണ്‍ഗ്രസിലെ നായര്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തുക, ബിജെപിയെ നിശബ്ദമാക്കുകയെന്ന തന്ത്രങ്ങളും സുകുമാരന്‍ നായരെ കണ്ടതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് മതക്കാരുടെ കോളേജില്‍ ഇതിനുമപ്പുറം പ്രശ്നങ്ങളുണ്ട്. അവിടെ നടക്കാത്ത രാഷ്ട്രീയ ഇടപെടല്‍ ലോ അക്കാഡമിയില്‍ നടക്കുന്നതിന് പിന്നില്‍ താന്‍ ഭൂരിപക്ഷ സമുദായ അംഗമായതുകൊണ്ടാണെന്ന് വരുത്താന്‍ ലക്ഷ്മി നായര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യമായി ഇടപെടാന്‍ എന്‍എസ്എസിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. വെറുതെ വിവാദത്തില്‍ തലയിടേണ്ടെന്ന് സുകുമാരന്‍ നായര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments