തിരുവനന്തപുരം: ലക്ഷ്‌മി നായർ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ലോ അക്കാദമി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചൂ. പ്രിൻസിപ്പലിന്റെ രാജിയൊഴികെ മറ്റെന്തും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് യോഗം നിലപാടെടുത്തു. രാജി വെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് ലക്ഷ്‌മി നായരാണ്. ബോർഡിന് രാജിയാവശ്യപ്പെടാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി . കോലിയക്കോട് കൃഷ്ണൻ നായരെ വിളിച്ചുവരുത്തി എ കെ ജി സെന്ററിൽ നടത്തിയ അടിയന്തര ചർച്ചക്ക് ശേഷമായിരുന്നു ലോ അക്കാദമി ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. പാർട്ടി നിലപാടാണ് അംഗീകരിക്കുമെന്നാണ് യോഗ ശേഷം കൃഷ്ണൻ നായർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments