News

അമൃതാനന്ദമയീ മഠത്തിൽ ദുരൂഹ മരണം ഉണ്ടായിട്ടില്ല, സത്യാവസ്ഥ വെളിപ്പെടുത്തി മഠം രംഗത്ത്

 

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തില്‍ ദുരൂഹസാഹചര്യത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഠം രംഗത്ത്.ഭാരതപര്യടനത്തിനിടെ അമൃതാനന്ദമയീ കൊല്ലത്ത് എത്തിയത് വിവാദമായിരുന്നു. ആശ്രമത്തിൽ മരിച്ച ആരുടെയോ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് ‘അമ്മ എത്തിയതെന്ന് വാർത്ത പടർന്നിരുന്നെങ്കിലും ആശ്രമത്തില്‍ മരിച്ചവരെ കുറിച്ച്‌ കരുനാഗപ്പള്ളി-ഓച്ചിറ പൊലീസ് സ്റ്റേഷനുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകൾ സോഷ്യൽ മീഡിയയിലും മറ്റു ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുകയുണ്ടായി.

അമൃതാനന്ദമയിയുടെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്ന ബിന്ദു കൊല്ലത്തെ അയ്യപ്പാ ജൂവലറി ഉടമയുടെ മകളാണ്.രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബിന്ദു(42) ചെറുപ്പം മുതലേ മഠത്തിലെ അന്തേവാസിയായിരുന്നു.
ഇവരുടെ സഹോദരങ്ങളായ ഗണേശന്‍, സതീശന്‍, ശാന്തി എന്നിവര്‍ ആശ്രമത്തിലെ അന്തേവാസികളാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ സഹോദരങ്ങള്‍ക്കും അച്ഛന്‍ അയ്യപ്പനുമൊപ്പം ആശ്രമത്തില്‍ എത്തിയതാണ് ബിന്ദു.ധനിക കുടുംബം ആണ് ഇവരുടേത്. ജൂവലറി ബന്ധുക്കള്‍ക്ക് കൈമാറി 40 വര്‍ഷം മുന്‍പ് ആശ്രമത്തില്‍ അയ്യപ്പനും കുടുംബവും ചേരുകയായിരുന്നു.

കാര്യപ്രാപ്തിയില്‍ എത്തിയപ്പോൾ സഹോദരങ്ങളും ബിന്ദുവും ആശ്രമത്തിലെയും മഠത്തിന്റെ പല സ്ഥാപനങ്ങളിലേയും വിവിധ ചുമതലകള്‍ വഹിച്ചിരുന്നു.ആശ്രമത്തിലെ ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന ബിന്ദു മഠത്തിന്റെ അധീനതയിലുള്ള എഞ്ചിനീയറിങ്ങ് ,മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലെ ഹോസ്റ്റലുകളുടെ ചുമതലയുണ്ടായിരുന്നു.3 ന് രാവിലെ 10.30 ഓടെ സംഭവമറിഞ്ഞ് അമൃതാന്ദമയി കരുനാഗപ്പള്ളിയിലെ ആശ്രമത്തിലേക്ക് തിരിക്കുകയായിരുന്നു. മൃതദേഹം 3ന് രാത്രി 9 മണിയോടെ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ സഹോദരന്മാര്‍ ചിതക്ക് തീ കൊളുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button