NewsInternational

തിരുവനന്തപുരത്തെ എടിഎം കവർച്ച: ആറാം പ്രതി കെനിയയിൽ പിടിയിൽ

നെയ്റോബി: തിരുവനന്തപുരത്തെ ഹൈടെക് എടിഎം കവര്‍ച്ച കേസിലെ ആറാം പ്രതി കെനിയയിൽ പിടിയിലായി. ഇന്റര്‍പോളിന്റെ സഹായത്തോടെ റൊമേനിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ മാരിയാനോയാണ് പിടിയിലായത്. കേസിലെ എല്ലാ പ്രതികളുടെയും പാസ്പോര്‍ട്ടും ചിത്രങ്ങളും ശേഖരിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. ഇതാണ് മാരിനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ആറ് പ്രതികളുണ്ടായിരുന്ന കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ നേരത്തെ മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കെനിയയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ മാരിനോവിനെ കെനിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനും ചോദ്യം ചെയ്യാനുമായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കെനിയയിലേക്ക് തിരിക്കും. വിനോദസഞ്ചാരികള്‍ എന്ന വ്യാജേന തലസ്ഥാനത്തെത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. എടിഎമ്മിനകത്ത് സ്ഥാപിച്ച പ്രത്യേകതരം ഇലക്‌ട്രിക്ക് ഉപകരണം വഴി ഇവർ പണം പിൻവലിക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച്‌ ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button