Latest NewsSportsTennis

നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം

സ്റ്റുട്ട്ഗർട്ട്: 15 മാസത്തെ നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം. സ്റ്റുട്ട്ഗർട്ട് ഓപ്പണിൽ ഇറ്റാലിയൻ താരം റോബർട്ട വിൻചിയെ തോൽപ്പിച്ചാണ് ഷറപ്പോവ വൻ തിരിച്ച് വരവ് നടത്തിയത്. സ്കോർ ; 7-5, 6-3

ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഷറപ്പോവയ്ക്ക് വിലക്കേർപ്പെടുത്തിയത്. ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷറപ്പോവ ടൂർണമെൻറിന് യോഗ്യത നേടിയത്. “ജീവിതത്തിലെ വലിയ നിമിഷം” എന്നാണ് ഈ വിജയത്തെ ഷറപ്പോവ വിശേഷിപ്പിച്ചത്.

കരോളിൻ വോസ്നിയാക്ക, ആഞ്ചലിക് കെർബർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രി നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സെറീന വീല്യംസ്, നൊവാക് ജോകോവിച്ച് തുടങ്ങിയ താരങ്ങൾ ഷറപ്പോവയ്ക്ക് പിന്തുണ നൽ കി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button