Latest NewsNewsLife Style

മുടി കൊഴിച്ചിൽ അകറ്റാൻ ഈ മാറ്റങ്ങൾ ശീലമാക്കൂ

മുടികൊഴിച്ചില്‍ എല്ലാവരെയും വിഷമിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കാറുമില്ല. ജീവിതചര്യയിലെ മാറ്റങ്ങള്‍, മലിനീകരണം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണങ്ങളാണ്.

മുടികൊഴിച്ചിലിന്‍റെ പ്രധാനകാരണമാണ് പുകവലി. പുകവലി ശരീരത്തിന്‍റെ പല അവയവങ്ങളെയും ബാധിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് മൂലം തടസ്സം ഉണ്ടാകുന്നു. പുകവലി കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ആണ് ഇതിന് ചെയ്യേണ്ടത്. പിറകിലേക്ക് മുടി ചീകുന്നത് മൂലം അത്രയും ഭാഗത്തെ മുടി നഷ്ടപ്പെടുന്നു. മുടി വളര്‍ന്ന് വരുന്ന ഭാഗത്തിന് എതിര്‍ഭാഗത്തേക്ക് മുടി ചീകുന്നത് മുടിയുടെ വളര്‍ച്ചയ്ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുടി പൊട്ടാനും ഇത് കാരണമമാകുന്നു.

അതുപോലെ തലമുടി കഴുകിയ ശേഷം തുണി ഉപയോഗിച്ച്‌ മുടി ബലമായി തോര്‍ത്തുന്നത് മുടിയ്ക്ക് ദോഷം ചെയ്യുന്നു. മുടിയുടെ വേര് പൊട്ടാന്‍ സാധ്യതയുണ്ടാകുന്നു. മുടി കഴുകിയ ശേഷം സാവധാനത്തില്‍ മുകളില്‍ നിന്ന് താഴേക്ക് കോട്ടണ്‍ തുണി കൊണ്ട് ഒപ്പിയെടുത്ത ശേഷം ഉണക്കുക. ടൗവ്വല്‍ പോലെയുള്ള തുണികള്‍ ഒഴിവാക്കുക.
ഉറക്കവും മുടിയും തമ്മില്‍ ബന്ധമില്ലെന്നാണ് മിക്ക ആളുകളുടെയും ധാരണ. എന്നാല്‍ അത് തെറ്റാണ്. ഉറക്ക കുറവ് മുടി കൊഴിയുന്നതിന് ഒരു കാരണമാണ്. എട്ട് മണിക്കൂര്‍ ഉറങ്ങുക എന്നത് മുടിയുടെ ആരോഗ്യത്തിന് നിര്‍ബന്ധമായ കാര്യമാണ്.

സ്റ്റെലിന് വേണ്ടി കെമിക്കലുകള്‍ അടങ്ങിയ പല ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് മുടി കൊഴിയുന്നതിന് കാരണമാകുന്നു. സ്ട്രെയ്റ്റ് ചെയ്യുന്നത്, മുടി ചുരുട്ടുന്നത് എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
മറ്റൊരു പ്രധാന കാരണമാണ് സമ്മര്‍ദ്ദം. മാനസിക പ്രയാസം മുടി കൊഴിയുന്നതിന് കാരണമാകാറുണ്ട്. ശരീരത്തിലേക്ക് കൃത്യമായ രീതിയില്‍ രക്തയോട്ടം ഇല്ലാതിരിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിലാണ് ഇരിക്കുന്നതെങ്കില്‍ ഉള്ളിലേക്ക് ശ്വാസം മൊത്തം എടുത്ത് പതുക്കെ ശ്വാസം വിടുകയാണെങ്കില്‍ സമ്മര്‍ദ്ദത്തിന് അയവ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button