Latest NewsKeralaNews

പത്താം ക്ലാസ് ഫ​​ലം വ​​രും​​മുൻപേ പ്ല​​സ്​ വ​​ണ്‍ സീ​​റ്റു​​ക​​ളി​​ല്‍ പ്ര​​വേ​​ശ​​നം ത​​കൃ​​തിയായി നടക്കുന്നു

കൊ​ച്ചി: പത്താം ക്ലാസ് ഫ​ലം വരുന്നതിനു മുൻപേ തന്നെ എ​യി​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ല്‍ മാ​നേ​ജ്​​മെന്‍റ്​ ക്വട്ടയിലെ സീ​റ്റ്​ വി​ല്‍​പ​ന ആരംഭിച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നായി ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക മു​ത​ലെ​ടു​ത്താ​ണ്​ സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ള്‍ വ​ന്‍ തു​ക സം​ഭാ​വ​ന​യെ​ന്ന പേ​രി​ല്‍ വാ​ങ്ങി അ​ഡ്​​മി​ഷ​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​ത്. എസ്.എസ്.എൽ.സി ഫലം മേ​യ്​ അ​ഞ്ചി​നാണ് വരുന്നത്. ഇതിനു മുൻപ്​ത​ന്നെ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ മാ​നേ​ജ്​​മെന്‍റ്​ ക്വ​ട്ട സീ​റ്റു​ക​ള്‍ പ​ല​ര്‍​ക്കാ​യി ഉ​റ​പ്പു​വ​രു​ത്തി​യ​താ​യാ​ണ്​ വി​വ​രം.

പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​ക​ജാ​ല​ക സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്ന​തോ​ടെ ഉ​യ​ര്‍​ന്ന ഗ്രേഡി​ല്‍ ജ​യി​ച്ച​വ​ര്‍​ക്കു
​മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​റ​പ്പാ​കൂ​വെ​ന്ന അ​വ​സ്​​ഥ​യാ​ണു​ള്ള​ത്. മാ​ത്ര​മ​ല്ല, ആ​ഗ്ര​ഹി​ക്കു​ന്നി​ട​ത്ത്​ ല​ഭി​ക്ക​ണ​മെ​ന്നു​മി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​നേ​ജ്​​മെന്‍റ്​ സീ​റ്റു​ക​ള്‍ മു​​ന്‍​കൂ​ട്ടി ഉ​റ​പ്പി​ക്കാ​ന്‍ തി​ര​ക്ക്​ കൂ​ടി​യ​ത്. ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക്​
ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ഇ​പ്ര​കാ​രം സീ​റ്റു​റ​പ്പാ​ക്കാ​ന്‍ പ​ണം ന​ല്‍​കു​ന്നു.

​ ഇ​തി​ലൂ​ടെ താ​മ​സ​സ്​​ഥ​ല​ത്തി​ന്​ തൊ​ട്ട​ടു​ത്ത സ്​​കൂ​ളു​ക​ളി​ല്‍ പ​ഠ​നം ഉ​റ​പ്പാ​ക്ക​ലാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സീ​റ്റ്​
ഉ​റ​പ്പി​ക്കാ​ന്‍ വ​ന്‍ തു​ക ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്​ പു​റ​മെ ചി​ല സ്​​കൂ​ളു​ക​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന​നി​ല​വാ​ര​വും
പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​ത്താം ക്ലാ​സി​ലെ ക​ഴി​ഞ്ഞ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കും അ​തി​നു​മു​മ്പത്തെ ക്ലാ​സു​ക​ളി​ലെ പ​ഠ​ന നി​ല​വാ​ര​വും പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മേ പ​ണം വാ​ങ്ങി സീ​റ്റ്​ ഉ​റ​പ്പു​ന​ല്‍​കു​ന്നു​ള്ളൂ.

എ​ന്നാ​ല്‍, മ​റ്റു​ചി​ല സ്​​കൂ​ളു​ക​ളാ​കട്ടെ അ​ധി​കം തു​ക സം​ഭാ​വ​ന​യാ​യി ന​ല്‍​കാ​ന്‍ ത​യാ​റു​ള്ള​വ​ര്‍​ക്ക്​ മൂ​ന്‍​കൂ​റാ​യി
സീ​റ്റ്​ ഉ​റ​പ്പു​കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, വാ​ങ്ങി​യ പ​ണ​ത്തി​ന്​ ര​സീ​തോ മ​റ്റെ​ന്തെ​ങ്കി​ലും രേ​ഖ​ക​ളോ സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നി​ല്ല. മെ​റി​റ്റ്, ക​മ്യൂ​ണി​റ്റി സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ഏ​ക​ജാ​ല​കം വ​ഴി​ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ല്‍ മാ​​നേ​ജ്​​മെന്‍റി​നോ ര​ക്ഷി​താ​ക്ക​ള്‍​ക്കോ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button