Latest NewsCinemaBollywood

ബോളിവുഡ് താരത്തിന്‍റെ തലയില്‍ അച്ഛന്‍ ബിയർ കുപ്പി അടിച്ച് പൊട്ടിച്ചു!! വീഡിയോ

ബോളിവുഡിലെ യുവ താരമായ വരുണ്‍ ധവാന്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രോമോഷനുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ ഇട്ട വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പുതിയ ചിത്രം ജുദ്‌വാ 2 വിന്‍റെ പ്രചരണത്തിന് തുടക്കമെന്ന രീതിയിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ അച്ഛന്‍ വരുണിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുന്ന രംഗമാണ് ഉള്ളത്.

സ്റ്റണ്ട് രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്‌ വരുൺ. അതുകൊണ്ട് താന്നെ പ്രചരണത്തിനും പുതിയ രീതികള്‍ അദ്ദേഹം നോക്കിയതാണ് ഈ വീഡിയോയുടെ പിന്നില്‍. വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാന്‍ ആണ് ജുദ്‌വാ 2 സംവിധാനം ചെയ്യുന്നത്.

ഇരട്ടവേഷത്തിലാണ് വരുൺ ജുദ്‌വാ 2വിൽ എത്തുന്നത്. തപ്സി പന്നു, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button