MollywoodLatest NewsCinema

ഇഷ്ടതാരത്തെ അടുത്തുകണ്ട സന്തോഷത്തില്‍ ബേസില്‍ ജോസഫ്‌

കുഞ്ഞിരാമായണത്തിനു ശേഷം മലയാളികള്‍ക്ക് ഗോദയുടെ അറിയാ രഹസ്യങ്ങള്‍ പകര്‍ന്നു കൊടുത്തുകൊണ്ടാണ് സംവിധായകന്‍ ബേസില്‍ ജോസഫ് വീണ്ടുമെത്തിയത്. വാമീഖ ഗബ്ബിയും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ ഗോദ തിയേറ്ററില്‍ വിജയമായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാല്‍ ഒളിമ്ബിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ തന്റെ ഗോദ കാണിക്കണമെന്നായിരുന്നു ബേസിലിന്റെ ആഗ്രഹം. കുറെ ശ്രമിച്ചുവെങ്കിലും അത് നടന്നിരുന്നില്ല.

എന്നാല്‍ അപ്രതീക്ഷിതമായ ഒരു കണ്ടു മുട്ടലിന്റെ ഞെട്ടലിലാണ് ബേസില്‍. ബാംഗ്ലൂര്‍ യാത്രയ്ക്കിടയില്‍ അവിചാരിതമായി ഇഷ്ടതാരത്തെ കണ്ട ബേസില്‍ തന്റെ സിനിമയെക്കുറിച്ച്‌ കുറിച്ച്‌ സാക്ഷിയോട് പറഞ്ഞു. സാക്ഷിയുടെ മറുപടി ബേസിലിനെ ശരിക്കും ഞെട്ടിച്ചു. ബേസില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ.

പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ അത്? സിനിമയെക്കുറിച്ച്‌ നേരത്തേ തന്നെ സാക്ഷി വായിച്ചറിയുകയും ട്രെയ്ലര്‍ കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ സാക്ഷിയ്ക്ക് ഗോദയുടെ പ്രമോ വീഡിയോ കാണിച്ചു കൊടുത്തു. സാക്ഷിയ്ക്കും ഭര്‍ത്താവിനുമൊപ്പം ഞങ്ങള്‍ ഒരുമിച്ച്‌ കാപ്പി കുടിച്ചു. കുറച്ചു കാലങ്ങളായി മനസ്സില്‍ ആരാധിക്കുന്ന സാക്ഷിയെ നോരിട്ട് കാണാന്‍ കഴിഞ്ഞുവെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലയെന്നും ബേസില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button