KeralaLatest News

കായിക രംഗത്തും രാഷ്ട്രീയവുമായി സിഐടിയു; സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ തൊഴിലാളി സംഘടന രൂപീകരിച്ചു

തിരുവനന്തപുരം: ഇടത് ഭരണത്തില്‍ കായിക ഭരണ രംഗത്തും രാഷ്ട്രീയവത്കരണം ഊര്‍ജിതമാവുകയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകരുടെയും, ജീവനക്കാരുടെയും തൊഴിലാളി സംഘടനയാണ് സിഐടിയു രൂപീകരിച്ചത്.ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളി സംഘടനയുമായി അഫിലിയേറ്റ് ചെയ്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒരു സംഘടന രൂപീകരിക്കുന്നത്. എന്നാല്‍ ഒറ്റ സംഘടനയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും, തീവ്രമായ രാഷ്ട്രീയം കൗണ്‍സിലില്‍ ഉണ്ടാകില്ലെന്നും സംഘടന പ്രസിഡന്റും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ വി ശിവന്‍കുട്ടി വ്യക്തമാക്കി. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ച കോച്ചസ് അസോസിയേഷന്‍ മാത്രമാണ് ഇതുവരെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉണ്ടായിരുന്ന സംഘടന.

shortlink

Related Articles

Post Your Comments

Related Articles


Back to top button