KeralaLatest News

നടി ആക്രമിക്കപ്പെട്ട കേസ് ; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം ; നടി ആക്രമിക്കപ്പെട്ട കേസ് നിലപാട് വ്യക്തമാക്കി കോടിയേരി. “ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണങ്ങളിൽ സിപിഎമ്മിന്റെ ഇടപെടൽ ഉണ്ടാകില്ലെന്ന്” സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു മാധ്യങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

”കേസുമായി ബന്ധപ്പെട്ടു ഒരാളെ എത്ര മണിക്കൂർ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കുന്നത് പോലീസാണ്. നിയമാനുസൃതമായി പോലീസ് കേസ് അന്വേഷിക്കുന്നതിനാൽ സിപിഎം ഇത്തരം കാര്യങ്ങളിൽ ഇടപെടില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button