Latest NewsNewsInternationalGulf

മൊബൈൽ സർവീസ് ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് ഓഫർ നൽകുന്നു

യുഎഇയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് പ്രഖ്യാപിച്ചു. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയാണ് (ടിആർഎ) ഡാറ്റ പാക്കേജുകൾ അവതരിപ്പിച്ചത്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാമൂഹ്യ വികസന മന്ത്രാലയം ആരംഭിച്ച ‘മസാറ കാർഡ്’ ഉപയോഗിച്ച് ഈ ഓഫർ ലഭ്യമാകും. വേഗത, ഗുണനിലവാരം തുടങ്ങിയ ഉറപ്പുവരുത്താൻ ഇതു വഴി സാധിക്കും.
കാർഡ് ഉടമകൾക്ക് ഇത്തിസലാത്ത് പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഡാറ്റ പാക്കേജുകളിൽ 50 ശതമാനം ഇളവു ലഭിക്കും. ഇത്തിസലാത്ത് ബിസിനസ് സെന്ററുകളിലെ മുൻഗണനയും ഉണ്ടായിരിക്കും.

മുതിർന്ന പൗരന്മാർക്ക് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കുള്ള നിരക്കിൽ 50 ശതമാനവും പ്രീപെയ്ഡ് കസ്റ്റമർമാർക്ക് 100 ശതമാനം അധിക ബാലൻസും ലഭിക്കും.
6 ജിബി ലോക്കൽ ഡേറ്റയുടെ സ്മാർട്ട് പാക്ക് 150,300 മിനിറ്റ് കോളുമുള്ള ഡിഎച്ച് 150നുള്ള പായ്ക് ഇനി ഡിഎച്ച് 75യായിരിക്കും.
ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സനാ മുഹമ്മദ് സുഹൈൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button