Latest NewsKeralaNews

പഴയ നോട്ട് മാറ്റിക്കൊടുക്കുന്ന സംഘം അറസ്റ്റിൽ: അറസ്റ്റിലെത്തിച്ചത് കമ്മീഷൻ വീതം വെക്കുന്ന തർക്കം

ആലപ്പുഴ: വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റികൊടുക്കുന്ന സംഘം അറസ്റ്റിൽ. ഇവരുടെ വാഹനത്തില്‍ നിന്ന് അരക്കോടി നിരോധിത നോട്ടും പഞ്ചലോഹ ശംഖും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും 13 പാസ്പോര്‍ട്ടുകളും ഒന്‍പത് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടുവാനായത്.

സംഘം മണ്ണഞ്ചേരി, കലവൂര്‍, ചേര്‍ത്തല കേന്ദ്രീകരിച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ടരകോടി രൂപയുടെ കൈമാറ്റം നടത്തിയിരുന്നു. ഇതിലെ കമ്മീഷന്‍ വീതം വയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. പൊലീസ് തന്നെ ഇടപാടുകാരെന്ന നിലയില്‍ ബന്ധപ്പെട്ട് ഇവരെ കുടുക്കുകയായിരുന്നു. ഒരുലക്ഷത്തിന് 25,000 രൂപയുടെ പുതിയ നോട്ടുകള്‍ എന്ന ക്രമത്തിലാണ് കൈമാറ്റം നടത്തിയിരുന്നത്.

സംഘാംഗങ്ങള്‍ക്ക് ഒരുകോടി രൂപ മാറുമ്പോള്‍ ഒരാള്‍ക്ക് 2.25 ലക്ഷം രൂപ വീതം നല്‍കിയിരുന്നു. തൃശൂര്‍ കുരിച്ചിറ സ്വദേശി ഹനീഷ് ജോര്‍ജ്(39), വയനാട് മുട്ടില്‍നോര്‍ത്ത് സനീര്‍(35), കണ്ണൂര്‍ തളിപറമ്പ് മണിക്കടവ് അഖില്‍ ജോര്‍ജ്(24), വര്‍ക്കല ചെറുകുന്നത്ത് നൗഫല്‍(44), കോഴിക്കോട് താമരശേരി സ്വദേശി കബീര്‍(33), മൂവാറ്റുപുഴ സ്വദേശി ആരിഫ്(35), കോഴിക്കോട് ഉണ്ണിക്കുളം മുഹമ്മദ് അലി(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button