Latest NewsNewsGulf

എമിറേറ്റ്സും ഫ്ലൈ ദുബായിയും കൈകോർക്കുന്നു; ഒരുങ്ങുന്നത് സുഗമമായ യാത്രാസൗകര്യങ്ങൾ

ദുബായ്: എമിറേറ്റ്സും ഫ്ലൈ ദുബായിയും ചേർന്ന് ശൃംഖലകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്ക് സുഗമമായ യാത്രാ സൗകര്യമാണ് ഇരു വിമാന കമ്പനികളും ലക്ഷ്യമിടുന്നത്. ദുബായ് വ്യോമയാന രംഗത്തെ ആവേശകരവും നിർണായകവുമായ വികാസമാണിതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് ചീഫ് എക്സിക്യൂട്ടീവും ഫ്ലൈ ദുബായ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി.

എന്നാൽ പരസ്‌പര സഹകരണത്തിന് ശേഷവും രണ്ടു കമ്പനികളുടെയും ഭരണനിർവഹണം സ്വതന്ത്രമായി തുടരും. ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എമിറേറ്റ്സിന്റെ രാജ്യാന്തര സേവന ശൃംഖല പ്രയോജനപ്പെടുത്താൻ ഫ്ലൈ ദുബായിയുടെ ഉപഭോക്താക്കൾക്ക് കഴിയും. 2022 ഓടെ, 380 വിമാനങ്ങൾ വഴി 240 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താൻ എമിറേറ്റ്സിനും ഫ്ലൈ ദുബായിക്കും കഴിയുമെന്നാണ് പ്രതീക്ഷ. വരുംമാസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button