Latest NewsNewsLife StyleHealth & Fitness

ഇവയൊക്കെയാണ് രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം അണിയുന്നതു കൊണ്ടു ഗുണങ്ങള്‍ പലതാണ്. ശരീരത്തിലെ ശക്തിയെ ബാലന്‍സ് ചെയ്യാനും ഇതുവഴി പകര്‍ച്ചവ്യാധികള്‍ തടയാനും രുദ്രാക്ഷം ധരിയ്ക്കുന്നതു കൊണ്ടു കഴിയും. പ്രത്യേകിച്ചു യാത്രകള്‍ ചെയ്യുന്നവര്‍ക്ക്. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് എനര്‍ജിയുടെ ഫലം നിങ്ങളെ ബാധിയ്ക്കുന്നതു തടയാനും ഇതുകൊണ്ടു സാധിയ്ക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടാണ് സന്യാസിമാര്‍ രുദ്രാക്ഷം ധരിയ്ക്കുന്നത്. ചെമ്പില്‍ കെട്ടിയ ആറുമുഖമുള്ള രുദ്രാക്ഷം ഇതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും നല്ലതാണ്. വിഷവും വേദനയുമെല്ലാമകറ്റാന്‍ ഏറെ നല്ലതാണ് രുദ്രാക്ഷം. പഞ്ചമുഖരുദ്രാക്ഷം, അതായത് അഞ്ചു മുഖമുള്ള രുദ്രാക്ഷം കല്ലിലുരച്ച് ഈ പേസ്റ്റ് തേള്‍ പോലുള്ളവയുടെ കടിയേറ്റിടത്തു പുരട്ടുന്നത് ആശ്വാസം നല്‍കും.

ശരീരത്തിലെ വായു, പിത്ത, കഫദോഷങ്ങളാണ് എല്ലാ അസുഖങ്ങള്‍ക്കും കാരണം. ഇവയുടെ അസന്തുലിതാവസ്ഥ. ഇത് കൃത്യമായി നില നിര്‍ത്താന്‍ രുദ്രാക്ഷം ധരിയ്ക്കുന്നതു നല്ലതാണ്. രുദ്രാക്ഷത്തിന് ഇലക്ട്രോമാഗ്നറ്റിക് കഴിവുണ്ട്. ഇതു ശരീരത്തിലെ ചൂടകറ്റും, ശരീരം റിലാക്‌സ് ചെയ്യിക്കും. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇതേറെ സഹായിക്കും.

നാലു മുഖമുള്ള രുദ്രാക്ഷം ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പല ചര്‍മരോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് രുദ്രാക്ഷം. ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് ഇതില്‍ രുദ്രാക്ഷം രാത്രി മുഴുവന്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം. മുറിവുകള്‍ ഉണങ്ങാന്‍ ഒന്‍പതു മുഖമുള്ള രുദ്രാക്ഷവും തുളസിയിലയും ചേര്‍ത്തരച്ചു പുരട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button