Latest NewsNewsInternational

ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോർഡിലേക്ക്

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോർഡിലേക്ക്. അമേരിക്കയിലെ സാൻഫ്രാൻസിക്കോയിലെ ഏഷ്യൻ ആർട്ട് മ്യുസിയത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പ്പം നിർമ്മിച്ചതിന്റെ റെക്കോർഡ് ലഭിച്ചത്. ഭീമൻ പൂവ് നിർമ്മിച്ചത് മ്യുസിയം അധികൃതരുടെ നേതൃത്വത്തിൽ 2405 ആളുകൾ ചേർന്നാണ്.

ഇളം ചുവപ്പും പച്ചനിറവുമുള്ള വസ്ത്രങ്ങളണിഞ്ഞ് താമരപ്പൂവിന്റെ മാതൃകയിൽ ഇരുന്നാണ് ഇവർ ഏറ്റവും വലിയ മനുഷ്യ നിർമ്മിത പൂവ് നിർമ്മിച്ച് റെക്കോർഡ് സ്വന്തമാക്കിയത്. മ്യുസിയം അധികൃതർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റെക്കോർഡ് നേട്ടം ലോകത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button