KeralaLatest NewsNews

വനിതാ ഡോക്ടറുടെ പരാക്രമം : മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

കൊല്ലം: കൊല്ലത്ത് മദ്യ ലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം. വൈദ്യ പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരേയും ഇവര്‍ ആക്രമിക്കുകയും പോലീസിനു നേരെ കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. കൊല്ലം മാടന്‍ നടയ്ക്കു സമീപം മയ്യന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ ഡോക്ടര്‍ രശ്മി മദ്യ ലഹരിയില്‍ കാറോടിച്ച്‌ രണ്ടു കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു.

മുന്‍പും ഇവര്‍ മദ്യ ലഹരിയില്‍ വാഹനം ഓടിച്ച്‌ അപകടം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത ഡ്രൈവറുടെ ആംബുലന്‍സിലെ താക്കോല്‍ ഊരിയെടുത്തു കൊണ്ടു പോയ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ ലഹരി പരിശോധന നടത്തി പുറത്തക്കിറക്കുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം.

ആക്രമത്തില്‍ ക്യാമറാ അടിച്ചു തകര്‍ക്കാനും ശ്രമം നടന്നു. ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയ മൂന്ന് യുവാക്കളും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button