KeralaLatest NewsNews

വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് മേധാവി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ ചികിൽസാ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്താനും നിർദേശം നൽകി. 17 പരാതികളാണ് യോഗ്യതയില്ലാത്ത ഡോക്ടർമാർ, ചികിൽസാ കേന്ദ്രം എന്നിവ സംബന്ധിച്ച് ഈ മാസം ആരോഗ്യവകുപ്പിനു ലഭിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാത്ത ചികിൽസാ കേന്ദ്രങ്ങൾക്കെതിരെയും യോഗ്യതയില്ലാതെ ചികിൽസ നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മേധാവി ഡോ. സരിത ശിവരാമൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പ് ജനങ്ങളിൽനിന്നു പരാതി ലഭിച്ചാൽ പ്രാഥമിക പരിശോധന നടത്തും. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ പൊലീസിനു റിപ്പോർട്ട് കൈമാറും. ഇതിനുശേഷം സംയുക്തമായി പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button