KeralaLatest NewsNews

ദുബായില്‍ ആശുപത്രി റിസപ്ഷനിസ്റ്റാകാന്‍ എത്തിയ മലയാളി യുവതി അകപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍ ; ഒടുവില്‍ സാഹസികമായി രക്ഷപ്പെട്ടു

 

ദുബായ്: അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു രക്ഷപ്പെടല്‍. സ്‌പോണ്‍സറില്‍ നിന്നും പാസ്‌പോര്‍ട്ട് ലഭിച്ച പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും.

35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. അതിക്രൂരമായ പീഡനമാണ് പെണ്‍കുട്ടി ഇവിടെ നിന്നും അനുഭവിച്ചത്. അല്‍ഐനിലെത്തിയ യുവതിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തില്‍ എത്തിക്കുകയുമായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് താന്‍ ചതിയില്‍ പെട്ടിരിക്കുകയാണെന്ന് യുവതി മനസിലാക്കിയത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചു വാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. ഇവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്ന് മനസിലായ പെണ്‍കുട്ടി തുടര്‍ന്ന് ഇവരുമായി അനുനയത്തില്‍ കൂടുകയും ഫോണ്‍ തിരികെ വാങ്ങി നാട്ടില്‍ അറിയിക്കുകയുമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button