Latest NewsNewsIndia

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കാന്‍ ദലെലാമ പറയുന്ന വഴി ഇങ്ങനെ

ഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം അത്ര ഗുരുതരമൊല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. സമാധാനപരമായ ചര്‍ച്ചയാണ് പ്രശ്ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം. തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് ഇരു രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ഹിന്ദി,ചീനി ഭായി ഭായി എന്ന മുദ്രാവാക്യമാണ് ഉപയോഗിക്കേണ്ടതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. പ്രശ്നം യുദ്ധത്തിലേക്ക് വഴിവയ്ക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

‘പ്രശ്നം അത്ര ഗുരുതരമാണെന്ന് താന്‍ കരുതുന്നില്ല. തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് ഇന്ത്യയും ചൈനയും. പ്രൊപ്പഗാന്‍ഡ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. 1962 ലും ബോംഡില്ലയിലെത്തിയ ചൈനീസ് സൈന്യം പിന്നീട് പിന്‍മാറിയിരുന്നു’, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ദലൈലാമ ഇക്കാര്യങ്ങൾ പറഞ്ഞത്.

ചൈനയുടെ പേരെടുത്തു പറയാതെയാണ് വിമർശനം. സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യ രാജ്യമാണതെന്ന് ദലൈലാമ കുറ്റപ്പെടുത്തി. തനിക്ക് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ഇഷ്ടമല്ല. ജനാധിപത്യത്തിന്റെ ആരാധകനാണ് താനെന്നും ഇന്ത്യയിലെ ടിബറ്റന്‍ പൗരന്‍മാര്‍ ജനാധിപത്യ രീതികള്‍ പരിശീലിക്കുന്നവരാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button