KeralaLatest NewsNews

കോഴിക്കോട് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എ ബി വി പിക്ക് മികച്ച മുന്നേറ്റം .

തൃശൂര്‍: വിവിധ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എ ബി വിപി മികച്ച പ്രകടനം കാഴ്ചവെച്ചു. കുന്ദംകുളം വിവേകാനന്ദ കോളേജ്, കല്ലേപ്പുള്ളി ഐ എച് ആർ ഡി,കൊടുങ്ങല്ലൂർ ഐ എച് ആർ ഡി ,പാലക്കാട് ചെമ്പൈ സംഗീത കോളേജ്, എന്നിവിടങ്ങളിൽ എ ബി വിപി യൂണിയൻ വിജയിച്ചു. ബാലുശേരി ഗവൺമെന്റ് കോളേജ്, ചേലക്കര ഐ എച് ആർ ഡി എന്നിവിടങ്ങളിൽ ചെയർമാൻ, മറ്റനേകം കോളേജുകളിൽ ജനറൽ, ക്ലാസ് റപ്, അസോസിയേഷൻ സീറ്റുകൾ ലഭിക്കുകയും ചെയ്തു. തൃശൂർ ജില്ലാ കൺവീനർ കൃഷ്ണപ്രസാദ് അടക്കം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങളിലും പ്രവർത്തകർക്ക് ആശയത്തോടുള്ള ആത്മാർത്ഥതയുടെ വിജയമാണിതെന്നു എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പ്രതികരിച്ചു.”കേരളത്തിലെ വിദ്യാർത്ഥി സമൂഹം യഥാർത്ഥ ജന സേവകരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ച് ക്യാമ്പസുകളിൽ അരാജകത്വവും, പൊതു സമൂഹത്തിൽ തീവ്രവാദ പ്രവർത്തനങ്ങളും പരിപോഷിപ്പിക്കുന്ന ഇടതു പ്രസ്ഥാനങ്ങളെ വിദ്യാർത്ഥികൾ തൂത്തെറിയുന്ന കാലം വിദൂരമല്ല.” ശ്യാം രാജ് കൂട്ടിച്ചേർത്തു.

“വോട്ട് ഷെയർ മുൻ വർഷത്തെക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുകളിൽ ഇതിലും മികച്ച പ്രവർത്തനമായിരിക്കും എ ബി വി പി കാഴ്ച വയ്ക്കുക. പോരാടിയവർക്ക് ആശംസകൾ. വിദ്യാർത്ഥികൾ എ ബി വിപി യ്ക്ക് മേലർപ്പിച്ച വിശ്വാസം തീർച്ചയായും സംരക്ഷിക്കപ്പെടുമെന്നും ശ്യാം രാജ് എ ബി വി പി പ്രവർത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു.
ഇത്തവണയും വിവിധ കോളേജുകളിൽ എ ബി വിപി ചെറുതല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button