KeralaLatest NewsNews

കേരളത്തില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനു സാധ്യത

കോഴിക്കോട് : കേരളത്തില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നീക്കവുമായി സര്‍ക്കാര്‍. കോഴിക്കോട് ജില്ലയില്ലെ തിരുവമ്പാടിയിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടിയുള്ള ആദ്യഘട്ട റിപ്പോര്‍ട്ട് കോഴിക്കോട് ജില്ല കലക്ടര്‍ ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിനകം പദ്ധതിക്കു വേണ്ടി തിരുവമ്പാടിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. കോഴിക്കോട് മലപ്പുറം കലക്ടര്‍മാരോടും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറോടും സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ട്.തിരുവമ്പാടിയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വിമാനത്താവത്തിന്റെ അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഈ കമ്മിറ്റി അപേക്ഷ നല്‍കിയിരിക്കുകയാണ്.തിരുവമ്പാടിയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിന്റെ 2165 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി കണ്ടുവെച്ചിരിക്കുക്കന്നത്. കുടി ഒഴിപ്പിക്കലില്ലാതെ ഇവിടെ പദ്ധതി നടപ്പാക്കാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button