Latest NewsNewsTechnology

സറഹ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കരുത്; കാരണമിതാണ്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരവിഷയം സറഹ (Sarahah ) എന്ന അപ്ലിക്കേഷനാണ് . ആയിരം മെസേജെങ്കിലും കൈമാറ്റം ചെയ്യപ്പെടണം എന്ന ലക്ഷ്യവുമായി സൗദി അറേബ്യൻ പ്രോഗ്രാമർ സൈൻ അലബ്ദിൻ തൗഫീഖ് തുടങ്ങിയ ഈ അപ്ലിക്കേഷനുപയോഗിച്ചു മുന്നൂറു മില്യണിലധികം മെസ്സേജുകൾ അയക്കപ്പെട്ടു കഴിഞ്ഞെന്നാണ് അടുത്തിടെ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് .

സറഹയിൽ പ്രൊഫൈൽ ഉണ്ടാക്കി കഴിയുമ്പോൾ സ്വന്തമായി ഒരു ഐഡി ലഭിക്കുന്നു. യൂസർ നെയിമിനോടൊപ്പം .sarahah.com എന്ന ഐഡിയാണ് ലഭിക്കുക. ഈ ഐ ഡി സുഹൃദ്‌വലയത്തിലും ജോലിസ്ഥലത്തും പങ്കുവെയ്ക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ആർക്കും ഇതിൽ കയറി മെസ്സേജ് അയക്കാവുന്നതാണ്. എന്നാൽ ആരാണ് തനിക്ക് മെസേജ് അയച്ചതെന്ന് അയച്ചുകിട്ടുന്ന വ്യക്തിക്ക് അറിയുവാൻ കഴിയില്ല . തിരിച്ചു റിപ്ലൈ അയക്കാനുള്ള ഓപ്‌ഷൻ ഇപ്പോൾ ലഭ്യമല്ലെങ്കിലും അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

എന്നാൽ വ്യക്തിത്വം വെളിപ്പെടുത്തേണ്ട എന്ന ആനുകൂല്യം ചിലര്‍ സൈബര്‍ ബുള്ളിങ്ങിനും, ട്രോളിനും വേണ്ടി ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ ഈ ആപ്പിന്‍റെ ഉപയോഗം ഒരു തമാശയായി തോന്നാമെങ്കിലും പിന്നീട് ഡിപ്രഷനിലേക്ക് വരെ നയിക്കാൻ ഇതിനാകും. കൗമരക്കാര്‍ക്കിടയിലാണ് ഈ ആപ്പ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button