Latest NewsNewsIndia

ഗുര്‍മീതിന്റെ ബാഗ്​ ചുമന്നു; സ്ഥാനം നഷ്ടമായി

ഛണ്ഡിഗഢ്​: ഗുര്‍മീത്​ റാം റഹിമിന്റെ ബാഗ്​ ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറിലിനു സ്ഥാനം നഷ്ടമായി. വിവാദ ആള്‍ദൈവം ഗുര്‍മീത്​ റാം റഹിമി​​നെ പീഡന കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്​ച ഗുര്‍മീതി​നൊപ്പം ജയിലിലേക്ക് മാറ്റി. ഈ സമയം ഗുര്‍മീതി​നൊപ്പം ജയിലിലേക്ക്​ പോയ സംഘത്തില്‍ ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറൽ എ.ജി ഗുരുദാസ്​ സിങ്ങും ഒപ്പമുണ്ടായിരുന്നു. ഗുരുദാസ്​ ഗുര്‍മീത്​ റാം റഹിമിന്റെ ബാഗ്​ ചുമക്കുന്ന വീഡിയോയും ദൃശ്യങ്ങൾ പുറത്തു​ വന്നിരുന്നു. യൂണിഫോമിലായിരിക്കു​മ്പാേഴാണ്​ ഡെപ്യൂട്ടി എ.ജി ബാഗുകള്‍ ചുമന്നത്.​ ഇതാണ്​ ഇയാളെ പുറത്താക്കുന്നതിലേക്ക്​ നയിച്ച​തെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

ഹരിയാന അറ്റോര്‍ണി ജനറല്‍ ബാല്‍ദേവ്​ മഹാജനാണ്​ ഡെപ്യൂട്ടി എ.ജിയെ പുറത്താക്കിയ വിവരം അറിയിച്ചത്​.

വെള്ളിയാഴ്​ചയാണ്​ പഞ്ച്​ഗുലയിലെ പ്രത്യേക കോടതി വിവാദ ആള്‍ദൈവം ഗുര്‍മീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​. ഗുര്‍മീതിനുള്ള ശിക്ഷ തിങ്കളാഴ്​ച കോടതി വിധിക്കും. കോടതി വിധിയെ തുടര്‍ന്ന്​ ഉത്തരേന്ത്യയില്‍ സംഘര്‍ഷം ​പൊട്ടിപുറപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button