Latest NewsNewsInternational

ആഞ്ഞടിയ്ക്കാന്‍ തയ്യാറെടുത്ത് ഹാര്‍വി ചുഴലിക്കാറ്റ്

 

ലൂസിയാന: ആഞ്ഞടിയ്ക്കാന്‍ തയ്യാറെടുത്ത് ഹാര്‍വി ചുഴലിക്കാറ്റ്.    ഹൂസ്റ്റണില്‍ നാശംവിതച്ച ഹാര്‍വി ചുഴലിക്കാറ്റ് ലൂസിയാനയില്‍. താഴ്ന്നപ്രദേശമായ ന്യൂ ഓര്‍ലിയന്‍സിലാണ് ചുഴലിക്കാറ്റ് വീശിയത്. പിന്നാലെ 25 സെന്റീമീറ്ററോളം മഴയും പെയ്തു.

2005-ല്‍ കത്രീന ചുഴലിക്കാറ്റില്‍ വന്‍ നാശമുണ്ടായ പ്രദേശമാണ് ന്യൂ ഓര്‍ലിയന്‍സ്. അതേസമയം, ടെക്‌സസിന്റെയും ഹൂസ്റ്റണിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. ഇതുവരെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹൂസ്റ്റണ്‍ നഗരത്തില്‍ അനിശ്ചിതകാലത്തേക്ക് രാത്രിസമയ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ദുരിതത്തിനിടയില്‍ കൊള്ളയും മറ്റും വര്‍ധിക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപനമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെയും മറ്റും കര്‍ഫ്യൂ പരിധിയില്‍നിന്ന് ഒഴിവാക്കി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സസ് സന്ദര്‍ശിച്ചു. പ്രകൃതിദുരന്തങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന്റെ ഉദാഹരണമായി നമ്മള്‍ ടെക്‌സസില്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്തുപ്രശ്‌നങ്ങളെയും നേരിടാന്‍കഴിയുന്ന നഗരമാണ് ടെക്‌സസെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ഹൂസ്റ്റണ്‍ സന്ദര്‍ശനം പ്രസിഡന്റ് ഒഴിവാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുന്നതുകൊണ്ടാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. വരുംദിവസങ്ങളിലും കനത്തമഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button