Latest NewsNewsInternational

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ 15 ദിവസം തടവ്

ബീജിംഗ്: ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് 15 ദിവസത്തെ തടവ് ശിക്ഷ ഏര്‍പ്പെടുത്തി ചൈന. രാജ്യത്തിന് അകത്തും പുറത്തു നിന്നുമുള്ള ഭീഷണികള്‍ തടയുന്നതിനും വിമതരെ അടിച്ചൊതുക്കി രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പുതിയ നിയമ നിര്‍മ്മാണമാണ് ചൈന കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് മാര്‍ച്ച് ഓഫ് ദി വോളണ്ടിയേഴ്‌സ് എന്ന ചൈനയുടെ ദേശീയ ഗാനം എവിടെ, എപ്പോള്‍, എങ്ങനെ ആലപിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായും പരസ്യത്തിലും ശവസംസ്‌കാര ചടങ്ങിലും മറ്റ് അനൗചിത്യപരമായ അവസരങ്ങളിലും ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെറ്റായ രീതിയിലും അവഹേളിക്കുന്ന തരത്തിലും ആലപിക്കുന്നതും നിയമവിരുദ്ധമാണ്. പൊതുപരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമെന്നും ഭയഭക്തിയോടെ പാവനമായ രീതിയില്‍ ആലപിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button