Latest NewsNewsSportsTennis

തരംഗമായി ഷ​റ​പ്പോ​വയുടെ ട്രോൾ

ന്യൂ​യോ​ര്‍​ക്ക്: തരംഗമായി ടെന്നീസ് താരം ഷ​റ​പ്പോ​വയുടെ ട്രോൾ. വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി നേടിയാണ് ഷ​റ​പ്പോ​വ യു​എ​സ് ഓ​പ്പ​ണി​ല്‍ പങ്കെടുക്കാനായി എത്തിയത്. ഇതിനെ പരിഹസിച്ച ക​രോ​ളി​ന വോ​സ്നി​യാ​ക്കി​യെ ട്രോ​ളിയാണ് റ​ഷ്യ​ന്‍ ടെ​ന്നീ​സ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ രംഗത്തു വന്നിരിക്കുന്നത്. ആ​ര്‍​ത​ര്‍ ആ​ഷ് സ്റ്റേ​ഡി​യ​ത്തി​ല്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ വി​ജ​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഷ​റ​പ്പോ​വയുടെ ഗംഭീര മറുപടി. അ​വ​ര്‍ ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നാണ് ഡാ​നീ​ഷ് താ​രത്തിന്റെ പേര് പരമാർശിക്കാതെ ഷ​റ​പ്പോ​വ പരിഹസിക്കുന്നത്.

ന്യൂ​യോ​ര്‍​ക്ക് സി​റ്റി ക്വീ​ന്‍​സി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തേ​ക്ക് നി​ങ്ങ​ളെ​ന്നെ മാ​റ്റി​യാ​ലും അ​വി​ടെ സ​ന്തോ​ഷ​ത്തോ​ടെ താ​ന്‍ ക​ളി​ക്കും. ഇ​തൊ​ന്നും ത​ന്നെ അ​ല​ട്ടു​ന്നി​ല്ല. നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് ത​ന്നെ സം​ബ​ന്ധി​ച്ച്‌ വ​ലി​യ കാ​ര്യം. എ​ന്നാ​ല്‍ അ​വ​ര്‍ ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും വോ​സ്നി​യാ​ക്കി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ ഷ​റ​പ്പോ​വ പ​റ​ഞ്ഞു.

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ഷ​റ​പ്പോ​വ 15 മാ​സ​ത്തെ വി​ല​ക്കി​നു ശേ​ഷ​മാ​ണ് കോ​ര്‍​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഷ​റ​പ്പോ​വ​യ്ക്ക് ഗ്രാ​ന്‍​ഡ്സ്ലാം ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി ന​ല്‍​കു​ന്ന​തി​നെ വോ​സ്നി​യാ​ക്കി വി​മ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നാ​ലാം സീ​ഡ് വോ​സ്നി​യാ​ക്കി ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​കു​ക​യും ഷ​റപ്പോവ മു​ന്നേ​റു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button