Latest NewsKeralaNews

മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

കൊച്ചി: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചു. ഞാറാഴ്ച്ച ഉച്ച തിരിഞ്ഞ് 2.30നാണ് ഇടപ്പള്ളിക്കും പലാരിവട്ടത്തിനുമിടയിലാണ് തകരാറുണ്ടായത്.

തുടര്‍ന്ന്‍ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ പലാരിവട്ടത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്തയാളുകള്‍ ഇതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വെച്ചു.

യാത്ര മുടങ്ങിയതോടെ ആളുകള്‍ ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടു. സാങ്കേതി തകരാര്‍ പരിഹരിച്ച ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സര്‍വീസ് പുനരാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button