Latest NewsNewsIndia

ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പോലീസ് പിടിയില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പിടിയില്‍. കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പാക് റേഞ്ചേഴ്സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചക്വാര മേഖലയില്‍ നടത്തിയ റെയ്ഡിനിടെ അക്രമം അഴിച്ചുവിട്ട ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി. ലയരി മേഖലയില്‍ നിന്ന് 50 പേരെയും ദരഖ്ഷന്‍ മേഖലയില്‍ നിന്ന് മൂന്നു പേരെയുമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button