Latest NewsNewsSportsTennis

ആൻഡി മുറേയ്‌ക്കെതിരെ ആഞ്ഞടിച്ച് മരിയ ഷറപ്പോവ

ലണ്ടന്‍: ടെന്നീസ് ഇതിഹാസമായ ആന്‍ഡി മുറെയ്ക്കെതിരെ ആഞ്ഞടിച്ച്‌ വനിതാ ടെന്നീസ് താരം മരിയ ഷറപ്പോവ. തന്റെ വിലക്കിനെക്കുറിച്ച്‌ ആന്‍ഡി മുറെ അഭിപ്രായം പറഞ്ഞതാണ് ഷറപ്പോവയെ ചൊടിപ്പിച്ചത്. കാര്യങ്ങള്‍ അറിയാതെയാണ് മുറെ സംസാരിക്കുന്നതെന്ന് ഷറപ്പോവ പറഞ്ഞു.

മരിയ ഷറപ്പോവയെ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ച കുറ്റത്തിന് ആദ്യം രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. താരത്തിന്റെ അപ്പീലിന് പിന്നാലെ ഇത് 1 വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. കനേഡിയന്‍ താരമായ എഗ്വിന്‍ ബുച്ചാര്‍ഡ് ഷറപ്പോവയെ ചതിയത്തി എന്നും വിളിച്ചിരുന്നു. വിലക്കിന് ശേഷം മരിയ ഷറപ്പോവ ടെന്നീസ് കളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും കളിക്കാരില്‍ നിന്നും ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button