Latest NewsFood & CookeryLife StyleHealth & Fitness

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഉച്ചഭക്ഷണം ഇവയൊക്കെയാണ്

എനിക്ക് കഴിക്കാവുന്ന, അല്ലെങ്കില്‍ നിനക്ക് കഴിക്കാവുന്ന ഭക്ഷണം എന്നൊക്കെയുണ്ടോ. അങ്ങനെ വേര്‍തിരിവൊന്നും ഇല്ലെങ്കിലും പ്രമേഹരോഗികള്‍ ഉച്ചനേരത്ത് ഊണിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

1. വെജിറ്റബിള്‍ സാലഡ്; വിവിധയിനം പച്ചക്കറികള്‍ കൊണ്ട് സാലഡ് ഉണ്ടാക്കി ഉച്ചയ്ക്ക് കഴിക്കാം. തക്കാളി, വെള്ളരിക്ക, കോവയ്ക്ക, സവാള, കാരറ്റ്, കാബേജ്, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചെറുതായി അരിഞ്ഞ് അല്‍പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ടിഫിന്‍ ബോക്‌സില്‍ കരുതിക്കോളൂ. ഉച്ചയ്ക്ക് അത് ശീലമാക്കാം.

2. സാന്‍ഡ്വിച്ച്; ഏയ്‌, ഇത് കേട്ടിട്ട് ഞെട്ടണ്ട. പച്ചക്കറികള്‍ കൊണ്ടും മുട്ട, ഇറച്ചി എന്നിവ ചേര്‍ത്തും നല്ല അടിപൊളി സാന്‍ഡ്വിച്ച് തയാറാക്കാം. ആദ്യം ബേക്കറിയില്‍നിന്നു സാന്‍ഡ്വിച്ച് ബ്രഡ് വാങ്ങുക. ശേഷം പച്ചക്കറികള്‍ ചെറുതായരിഞ്ഞ് പാതിവേവിച്ചോ പച്ചയ്‌ക്കോ അല്‍പം മയണീസ് ചേര്‍ത്ത് ഫില്ലിങ് തയാറാക്കാം. ഇറച്ചി എല്ലില്ലാതെ വേവിച്ച് നോണ്‍വെജ് ഫില്ലിങ് നല്‍കാം.പച്ചക്കറികള്‍ക്കൊപ്പം മുട്ടയും പരീക്ഷിക്കാം.

3. സൂപ്പ്; വളരെയധികം പോഷകം നിറഞ്ഞ പാനീയമാണ് സൂപ്പുകള്‍. ടൊമാറ്റോ സൂപ്പ്, വെജ് സൂപ്പ്, ചിക്കന്‍ സൂപ്പ്, സ്വീറ്റ് കോണ്‍ സൂപ്പ് അങ്ങനെ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന സൂപ്പ് പരീക്ഷിക്കാം. ചൂടാറാതെ കഴിക്കാന്‍ പ്രത്യേകം ശ്രമിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button