KeralaLatest NewsNews

കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട കോടതിയുടെ സുപ്രധാന തീരുമാനം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് കോ​ട​തിയാണ് ഇതു സംബന്ധിച്ച നിദേശം നൽകിയത്. നടപടികൾ 20 ദി​വ​സ​ത്തേക്ക് നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട് ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും, പാ​ർ​ട്ടി​യി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​തം നി​ല നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പി​ച്ച് എ​സ്.​ബാ​ഹു സമർപ്പിച്ച ഹ​ർ​ജി​യി​ലാ​ണ് നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടത്.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ല​ക്ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് എന്നു ബാഹു ഹ​ർ​ജി​യി​ൽ ആരോപിക്കുന്നു.പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ നി​ന്നും ബ്ലോ​ക്ക് ത​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ൽ നി​ന്നും 25 പേ​രു​ടെ ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം, വോ​ട്ടേ​ഴ്സ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെന്നും ഹ​ർ​ജി​യിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button