CricketLatest NewsNewsSports

മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത്

നാ​ഗ്പു​ർ: മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓ​സ്ട്രേ​ലി​യ​ക്ക് എതിരെ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലും വിജയം നേടി ഇന്ത്യ ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. വീണ്ടും ഇന്ത്യയുടെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് അനായസ ജയം സ്വന്തമാക്കുന്നതിനു സഹായകരമായി. 43 പ​ന്ത് ശേ​ഷി​ക്കെ ഓസീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. 243 റ​ൺ​സ് എന്ന ഓസീസ് ഉയർത്തിയ വിജയലക്ഷ്യം കേവലം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.

സെഞ്ചുറിയുമായി രോ​ഹി​ത് ശ​ർ​മ​യും (125) അ​ർ​ധ സെ​ഞ്ചു​റി​യുമായി അ​ജി​ങ്ക്യ ര​ഹാ​നെ​യും (61) ഇന്ത്യയുടെ വിജയത്തിനു നിർണായ പങ്കുവഹിച്ചത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് നേടിയ 124 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഇന്ത്യയക്ക് മികച്ച അടിത്തറ നൽകിയത്.

ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 242 റ​ൺ​സ് സ്വന്തമാക്കിയത്. ഓസീസിനു വേണ്ടി അ​ർ‌​ധ​സെ​ഞ്ചു​റിയുമായി ഡേ​വി​ഡ് വാ​ർ​ണ​റും (53), 46 റൺസുമായി സ്റ്റോ​ണി​സ്, 42 റൺസുമായി ട്രാ​വി​സ് ഹെ​ഡ്, 32 റൺസുമായി ആ​രോ​ൺ ഫി​ഞ്ച് എന്നിവരാണ് അടിത്തറ പാകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button