Latest NewsNewsGulf

ഇനി മുതല്‍ വിമാനയാത്രക്കാര്‍ പരിശോധനകള്‍ക്ക് കാത്തു നില്‍ക്കണ്ട : 15 സെക്കന്റിനുള്ളില്‍ ഈസി യാത്ര

ദുബായ് : സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുബായ് . വിമാനയാത്രാക്കാരുടെ സുരക്ഷയ്ക്കും സേവനങ്ങള്‍ക്കുമായി ദുബായ് അത്യാധുനിക സംവിധാനങ്ങളാണ് ദിവസവും നടപ്പാക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ ഇ-ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ടണലുകള്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അതായത് യാത്രക്കാരുടെ പരിശോധനകള്‍ക്ക് ഇനി പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട്‌ഫോണുകള്‍ മതിയാകുമെന്ന് ചുരുക്കം.

കടമ്പകള്‍ക്കു മുന്‍പില്‍ കാത്തുനില്‍ക്കാതെ ‘ഈസി യാത്രയ്ക്ക്’ വഴിയൊരുക്കുന്നതാണ് പുതിയ ടെക്‌നോളജി. സ്മാര്‍ട്ട് ടണല്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ചെറിയ ടണലിലൂടെ നടന്നു കഴിയുമ്പോഴേക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കും. യാത്രക്കാരുടെ ദേഹപരിശോധനകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചു ഇ- ഗേറ്റ് വഴി വീസാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനവും ചാടിക്കടന്നാണു ലോകത്താദ്യമായി ഇത്തരമൊരു സാങ്കേതികവിദ്യയുടെ ‘ടേക് ഓഫ്’ ടണല്‍ യാഥാര്‍ഥ്യമാകുന്നത്.

അതിനൂതന ബയോമെട്രിക് സംവിധാനമാണു ഇതിനായി ഒരുക്കിയിരിക്കുന്നത്. ടണലിനു മുന്‍പില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്തുനിന്നു മുകളിലായി സ്ഥാപിച്ച ചെറിയ സ്‌ക്രീനിലേക്കു നോക്കിയാല്‍ പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനമാണിത്. വിരലടയാളങ്ങളും നേത്രയടയാളങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കകം സ്‌കാന്‍ ചെയ്യുന്നു. യാത്രാനുമതി സൂചിപ്പിക്കുന്ന പച്ചനിറം ടണലില്‍ തെളിയുന്നതോടെ യാത്രക്കാരനു കടന്നുപോകാം. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഇതിനാവശ്യമില്ല.

എല്ലാറ്റിനും കൂടി പരമാവധി 15 സെക്കന്റ് മാത്രം. തുടക്കത്തില്‍ ടെര്‍മിനല്‍ ത്രീയിലായിരിക്കും സ്മാര്‍ട്ട് ടണല്‍ സജ്ജമാക്കുക. പിന്നീട് മറ്റ് ടെര്‍മിനലുകളിലും നടപ്പാക്കും

ഇത്തരത്തിലുളള സംവിധാനം ലോകത്തില്‍ ആദ്യമായാണെന്ന് യുഎഇ ന്യൂസ് ഏജന്‍സിയായ WAM റിപ്പോര്‍ട്ട് ചെയ്യുന്നു. എമിറ്റേഴ്സ് ഐഡി, യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍, പാസ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ഇ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എന്നിവ എല്ലാം സംയോജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദുബായ് എയര്‍പോര്‍ട്ടിലെ പുതിയ ടെക്‌നോളജി ആസ്വദിക്കാന്‍ സ്മാര്‍ട്ട് വാലറ്റ് ആപ്പ് ഐട്യൂണ്‍സ്, ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

UAEWallet ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഇ-ഗേറ്റിന് പകരം സ്മാര്‍ട്ട് ടണല്‍

സ്മാര്‍ട്ട് UAEWallet ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ടണല്‍ തുറക്കാനായി ആപ്പിലെ ബാര്‍കോഡ് ഉപയോഗിക്കുക

നിങ്ങളുടെ ഫിങ്കര്‍ സ്‌കാന്‍ ചെയ്യുക

ശേഷം ഒരു ചെറിയ ടണലിലൂടെ നടന്നു പോകുമ്പോള്‍ ഫേഷ്യല്‍ റിക്കഗ്‌നിഷനും ഐറിസ് സ്‌കാനിങ്ങും നടക്കും

ഇവിടെ പാസ്പോര്‍ട്ട് കാണിക്കേണ്ട, സ്മാര്‍ട്ട് ആപ്പ് വഴി വെരിഫിക്കേഷന്‍ ചെയ്യാനാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button