Latest NewsNewsLife Style

‘ഭക്ഷണം പാഴാക്കരുത്’ : ഇന്ന് ലോക ഭക്ഷ്യദിനം

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌. 1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.

ലോകത്തെമ്പാടും ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത്‌ ഗ്രാമപ്രദേശത്താണ്‌. അവിടെ കൃഷിയാണ്‌ വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്‌.

വിശപ്പിനെതിരെയുള്ള സമരമാണ് ഈ ദിനം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒത്തുചേര്‍ന്നു വിശപ്പിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നുള്ള സന്ദേശമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആഹാരത്തിനായുള്ള അവകാശം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. എണ്ണൂറു ലക്ഷത്തിലധികം ആളുകള്‍ വിശപ്പുകൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പോഷകാഹാരക്കുറവും ദാരിദ്ര്യവും ദോഷപൂര്‍ണ്ണമായ രണ്ടു ആഗോള പ്രശ്നങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തിലെ പട്ടിണിക്കാരുടെ ആകെയുള്ള ശതമാനത്തില്‍ അറുപതു ശതമാനം സ്ത്രീകളാണ്. പോഷകാഹരക്കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ഏകദേശം അഞ്ചു ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും ലോകത്തില്‍ മരണപ്പെടുന്നത്. പത്തില്‍ നാല് എന്ന കണക്കില്‍ ഓരോവര്‍ഷവും കുട്ടികള്‍ക്ക് പോഷണവൈകല്യം കൊണ്ട് ശരീരത്തിനും ബുദ്ധിയ്ക്കും കേടുപാടുകള്‍ സംഭവിക്കപ്പെടുന്നു

ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. തോടുള്ള ഭക്ഷ്യ ധാന്യങ്ങള്‍ – ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ – ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീന്‍, കൂണ്‌, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക.

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വയ്ക്കുന്നത്‌.

shortlink

Post Your Comments


Back to top button