Latest NewsGulf

യുഎഇയിൽ സ്കൂൾ ബസ് അപകടം ; ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു

അബുദാബി: യുഎഇയിൽ സ്കൂൾ ബസ് അപകടം ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള റോഡിൽ അൽ റഹ ബീച്ചിനു സമീപം സ്‌കൂൾ ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കും എട്ട് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.

അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ ട്രാഫിക് പട്രോൾ വിഭാഗവും ആംബുലൻസ് വിഭാഗവും പരുക്കേറ്റ വിദ്യാർഥികളെയും ബസ് ഡ്രവൈറെയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ബാക്കിയുള്ള വിദ്യാർഥികൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

മതിയായ സുരക്ഷാ അകലം പാലിക്കാതെ വാഹനങ്ങൾ തമ്മിൽ സഞ്ചരിച്ചതാണ് അപകടത്തിനു കാരണമായതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സലിം അബ്ദുള്ള ബിൻ ബറാക് അൽ ദാഹിരി അറിയിച്ചു. മുൻപിലുള്ള വാഹനവുമായി മതിയായ അകലംപാലിച്ചുവേണം തിരക്കേറിയ സമയങ്ങളിൽ സഞ്ചരിക്കാൻ. വിദ്യാർഥികളെ കയറ്റി സഞ്ചരിക്കുമ്പോൾ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും അൽ ദാഹിരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button