KeralaLatest NewsNewsCrime

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു; പ്രതി ഒളിവിൽ

കാസർകോട് : പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ കാസർകോട് പൂവറ്റൂരിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെ നാളായി ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്ന യുവതി ബന്ധുവുമൊത്ത് സ്കൂട്ടറില്‍ കുടുംബവീട്ടിലെത്തിയതായിരുന്നു. തിരിച്ചു പോകാനായി സ്കൂട്ടറില്‍ കയറിയപ്പോഴാണ് യുവാവിന്‍റെ ആക്രമണമുണ്ടായത്.ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button