Latest NewsJobs & Vacancies

വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്കായി തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് നോര്‍ക്ക – റൂട്ട്‌സ് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് സാങ്കേതിക പരിശീലനത്തിനൊപ്പം കംപ്യൂട്ടര്‍ ഓപ്പറേഷനിലും സ്‌പോക്കണ്‍ ഇംഗ്ലീഷിലും വ്യക്തിത്വ വികസനത്തിലും പരിശീലനം നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

സര്‍ക്കാര്‍ ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, എല്‍.ബി.എസ് സെന്ററുകള്‍ എന്നിവ വഴിയാണ് തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളിൽ ചേരാൻ അവസരം ലഭിക്കുക. മൂന്ന് മാസ കാലാവധിയുള്ള കോഴ്സിലേക്ക് 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം, ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 10ന് മുൻപായി തന്നെ അതത് പരിശീലന കേന്ദ്രങ്ങളില്‍ ലഭിച്ചിരിക്കണം. കോഴ്‌സ് ഫീസിന്റെ 20 ശതമാനം മാത്രം വിദ്യാര്‍ഥികള്‍ നല്‍കിയാല്‍ മതിയാകും.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;നോര്‍ക്ക
അവസാന തീയതി ; നവംബർ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button