KeralaLatest NewsNews

അമ്മായിയമ്മയ്ക്ക് നേരെ വധശ്രമം: മരുമകളുടെ കാമുകനായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ല്‍ ഭ​ര്‍​തൃ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ യു​വ​തി ശ്ര​മി​ച്ച കേ​സി​ല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ബി​ജു​വാണ് വ്യ​ദ്ധ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ബി​ജു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യും ബി​ജു മി​നി​യു​ടെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി ബി​ജു​വാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​രു​മ​ക​ള്‍ മി​നി​യെ ചോ​ദ്യം ചെ​യ്ത​തി​ലാ​ണ്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മി​നി​യെ ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ബി​ജു സ​ന്ദ​ര്‍​ശി​ക്കുമായിരുന്നു.

​ഭ​ര്‍​ത്തൃ​മാ​താ​വ് അ​ച്ചാ​മ്മ (70) 26ന് അ​യ​ല്‍​വാ​സി​യു​ടെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കു​വാ​ന്‍ പോ​യി​രു​ന്നു. മി​നി ബി​ജു​വി​നോ​ട് മാ​താ​വ് പോ​യ​സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ അ​ച്ചാ​മ്മ കു​ളി​ക്കാ​ന്‍ ക​യ​റി​യ സ​മ​യ​ത്തെ​ത്തി​യ ബി​ജു വീ​ട്ടി​ലെ​ത്തി.

മി​നി​യേ​യും ബി​ജു​വി​നെ​യും കു​ളി​ക​ഴി​ഞ്ഞി​റ​ങ്ങി​യ അ​ച്ചാ​മ്മ മു​റി​ക്കു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ​താ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. കേ​ബി​ള്‍ വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മി​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബി​ജു​വാ​ണ് അ​ച്ചാ​മ്മ​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button