Latest NewsGulf

യുഎഇയിൽ തുടർച്ചയായി പൊതു അവധിദിനങ്ങൾ വരുന്നു

ദുബായ് ; യുഎഇയിൽ തുടർച്ചയായി പൊതു അവധിദിനങ്ങൾ വരുന്നു. ഈ മാസം 30ന്, വ്യാഴാഴ്ച രക്തസാക്ഷി ദിനം, വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും,ഡിസംബർ മൂന്നിന് (ഞായർ) ദേശീയദിന അവധി ഉൾപ്പടെ നാല് ദിവസമായിരിക്കും അവധി ലഭിക്കുക ഇതേ തുടർന്ന് പല പ്രവാസികളും നാട്ടിലേക്കു തിരിക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് വിവരം.

രക്‌തസാക്ഷിദിനവും നബിദിനവും ദേശീയ ദിനവും ഉൾപ്പെടുത്തി നാലു ദിവസങ്ങളിലും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ പുതുവത്സരത്തിന് മുന്നോടിയായി നാലു അവധി ദിനങ്ങൾക്കു വീണ്ടും സാധ്യതയുണ്ട്. ഡിസംബർ 29 വെള്ളിയാഴ്ച, 30ന് വാരാന്ത്യ അവധി. 31 കൂടി ഉൾപ്പെടുത്തിയാൽ പുതുവൽസര ദിനമായ തിങ്കളാഴ്ചയും അവധി ലഭിക്കും. 28 നു വൈകിട്ട് നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അഞ്ചു ദിവസമായിരിക്കും അവധിയായി ലഭിക്കുക. പ്രവാസികൾ നാട്ടിലേക്കു പോകുമെന്നറിഞ്ഞ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button