Latest NewsNewsIndia

ഖഫീല്‍ ഖാനെതിരെ വധശ്രമത്തിന്​ കേസ്​

ന്യൂഡല്‍ഹി: ശിശുരോഗ വിഭാഗം അസിസ്​റ്റന്‍റ്​ ​പ്രഫസര്‍ ഡോക്​ടര്‍ ഖഫീല്‍ ഖാനെതിരെ പൊലീസ്​ കുറ്റപ്പത്രം സമര്‍പ്പിച്ചു. ഖൊരക്​പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖാനെതിരെ കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട്​ വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ്​ കേസ്​ ചുമത്തിയിട്ടുള്ളതെന്ന്​ കുറ്റപ്പത്രത്തില്‍ പറയുന്നു.

​ ആശുപത്രിയിലെ ഡോക്​ടര്‍ക്കെതിരെ ആഗസ്​ത്​ 10ന്​ രാത്രി ആശുപത്രിയില്‍ ഒാക്​സിജന്‍ വിതരണം നിലച്ചതിനാല്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് കേസെടുത്തത്​. സമീപത്തുള്ള നഴ്​സിങ്ങ്​ ഹോമുകളില്‍ നിന്ന് ഒക്​സിജന്‍ എത്തിച്ച്‌​ 100 ലേറെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡേക്​ടറുടെ സേവനത്തിന്​ ആദ്യം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട്​ പൊലീസ് കുഞ്ഞുങ്ങള്‍ മരിച്ച എന്‍സഫലൈറ്റിസ്​ വാര്‍ഡി​​ന്റെ ചുമതലയുണ്ടായിരുന്ന ഖഫീലിനെതിരെ​ കേസ്​ രജിസ്​റ്റര്‍ ചെയ്യുകയായിരുന്നു.

മറ്റ്​ എട്ടു പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. അധികൃതര്‍ ഒാക്​സിജന്‍ നിലച്ചതാണ്​ മരണകാരണമെന്നത്​ നിഷേധിക്കുകയും മസ്​തിഷ്​ക ജ്വരമാണ്​ സംഭവത്തിനു പിറകിലെന്ന്​ അവകാശപ്പെടുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button