Latest NewsMenNewsWomenLife StyleHealth & Fitness

സ്ത്രീകൾക്ക് ലൈംഗിക സംതൃപ്‌തി നന്നായി ലഭിക്കുന്നത് ഈ പ്രായത്തിലെന്ന് പുതിയ പഠനം

സ്ത്രീകൾ ലൈംഗികത നന്നായി ആസ്വദിക്കുന്നത് 20നും 30നും അല്ല 36ാം വയസിലെന്ന് പുതിയ പഠനം. നാച്ച്വറൽ സൈക്കിൾസ്​ എന്ന ആപ്​ ആണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. 2600 സ്​ത്രീകളോടാണ് ആപ്പ് സർവേ നടത്തിയത്.

ലൈംഗിക ജീവിതത്തിൽ എത്രമാത്രം സംതൃപ്​തിയാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് 23 വയസിന്​ താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ 36 വയസിന്​ മുകളിൽപ്രായമുള്ളവർ എന്നീ മൂന്ന്​ ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു സർവേ. ഇതിൽ നിന്നും 36 വയസ്​ പൂർത്തിയായവരിൽ  പത്തിൽ എട്ട്​ പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും കൂടുതലായി ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്.അതിനാൽ 36 വയസിന്​ മുകളിലുള്ളവർക്കാണ് സ്ഥിരമായും കൂടുതലായും രതിമൂർച്ച ലഭിക്കുന്നതെന്ന് ഇവരുടെ മറുപടിയുടെ കണ്ടെത്താൻ സാധിച്ചു.

മറ്റു പ്രായക്കാരിലേക്ക് വരുമ്പോൾ പത്തിൽ നാല്​ പേർ  23നും 35നും ഇടയിൽ ലൈംഗിക സംതൃപ്​തി ലഭിച്ചുവെന്ന് പറയുമ്പോൾ പത്തിൽ ഏഴ് പേരാണ് 23 വയസിനു താഴെ ലൈംഗികത ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത്.

പഠന വിധേയമാക്കിയ പ്രായം കൂടിയ സ്ത്രീകളിൽ 86 ശതമാനവും അവസാന മാസത്തിൽ മികച്ച ലൈംഗിക അനുഭവം തുറന്നുപറയു​മ്പോള്‍ മധ്യഗ്രൂപ്പിലുള്ള 76 ശതമാനവും 23ന്​ താഴെയുള്ള  56  ശതമാനവും മാത്രമാണ് ഈ കാര്യം തുറന്നു പറയുന്നത്. മൂന്നിൽ ഒന്ന്​ സ്​ത്രീകൾക്ക്​ കൂടുതൽ സമയവും പത്തിൽ ഒന്ന്​ പേർക്ക്​ പെ​ട്ടെന്നുള്ള ലൈംഗിക ആസ്വാദനം ഇഷ്ടപെടുന്നതായും പഠനം ചൂണ്ടി കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button