Latest NewsMenWomenLife StyleHealth & Fitness

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ ? എങ്കിൽ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും

ആരോഗ്യപരമായ ലൈംഗികത ദാമ്പത്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. മാനസികവും ശാരീരികവുമായി പങ്കാളികൾ തമ്മിൽ അടുക്കുമ്പോഴാണ് ദാമ്പത്യ ജീവിതം ഏറെ സന്തോഷകരമാവുന്നത്. എന്നാൽ ഇപ്പോഴുള്ള സാമൂഹ്യ ചുറ്റുപാടിൽ 80 ശതമാനം പേരും ലൈംഗിക ജീവിതത്തിൽ ഏറെ ബുദ്ധിമട്ട് അനുവഭവിക്കുന്നവരാണ്. തിരക്ക് പിടിച്ചുള്ള ജോലി, മാനസിക പരമായ ചില പ്രശ്നങ്ങൾ, അനാരോഗ്യ പരമായ ചില ശീലങ്ങൾ അത്തരം ചില പ്രശ്നങ്ങളാണ് ഇവിടെ വില്ലനാകുന്നത്. ഇതിൽ ഏറെ ശ്രദ്ധിക്കേണ്ട അഞ്ചു അനാരോഗ്യ പരമായ ചില ശീലങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്. ഈ കാര്യങ്ങൾ മാറ്റിയെടുത്താൽ നിങ്ങളെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുകയും ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കതിരിക്കുകയും ചെയുന്നു.

1. പുകവലി

സ്ഥിരമായി പുകവലിക്കുന്നുണ്ടെങ്കിൽ അതുപേക്ഷിക്കുക കാരണം ലൈംഗികശേഷി കുറയാൻ പുകവലി ഏറെ പങ്കുവഹിക്കുന്നു

2. ഉറക്കമില്ലായ്മ

പല ഷിഫ്റ്റ് ജോലികൾ ചെയ്യുന്നവർക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും നന്നായി ഉറങ്ങാൻ സാധിക്കില്ല. ഇത് ലൈംഗിക ശേഷിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. കാരണം ആവശ്യമായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റിസ്റ്റിറോണിന്‍റെ അളവ് കുറയുകയും ഇത് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. ഇത് മൂലം പേശികളെയും അസ്ഥി സാന്ദ്രതയും ടെസ്റ്റിസ്റ്റിറോണിന്‍റെ കുറവ് ബാധിക്കുന്നതിനാൽ നിങ്ങളുടെ ലൈംഗികശേഷിയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

3. അലസത

ഒരു അൽപമെങ്കിലും അലസത ഇല്ലാത്തവർ ആരുമില്ല. ചെറുതാണെങ്കിൽ പോലും ജീവിതത്തിലെ പല കാര്യങ്ങൾക്കും അലസത ദോഷം തന്നെയാണ്. ലൈംഗിക ജീവതത്തിലേക്ക് വരുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. സ്ഥിരമായി വ്യായാമം ചെയ്യുന്നയാള്‍ക്ക് നല്ല ശരീരക്ഷമതയുള്ളതിനാല്‍ ഇവര്‍ക്ക് നല്ലരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയും. അതേസമയം ജീവിതത്തില്‍ അലസത കാട്ടുകയും വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ ലൈംഗികശേഷിയും അലസനായിരിക്കും

4. ദന്ത ശുചിത്വം

ലൈംഗിക ബന്ധത്തിനെന്തിനാ ദന്ത ശുചിത്വം എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ ചിന്തിക്കുക. എങ്കില്‍ ബന്ധമുണ്ട്. ആരോഗ്യമുള്ള പല്ലുകളും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ശുചിത്വമില്ലാത്ത പല്ലുകളാണെങ്കില്‍ വായില്‍ കൂടുതല്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ഉണ്ടാകും. ഇവ ശരീരത്തിലൂടെ സഞ്ചരിച്ച് രക്തക്കുഴലുകളിലെത്തി ലൈംഗികശേഷിയെ ഏറെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.

5. ലൈംഗിക ബന്ധത്തിന്‍റെ അപര്യാപ്തത

ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുക. ആഴ്ചയില്‍ മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ശരിയായ രീതിയെന്നു വിദഗ്ദ്ധര്‍ചൂണ്ടി കാട്ടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിയെ ബാധിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button