WomenHealth & Fitness

ആര്‍ത്തവ കാലത്തെ വേദന മാറാന്‍ ഇതുമാത്രം മതി !

എല്ലാ സ്ത്രീകളും ഒരുപോലെ പേടിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ആര്‍ത്തവ കാലത്ത് നമ്മെ കൂട്ടുപിടിക്കുന്നത് കഠിനമായ വേദനയാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ ആര്‍ത്തവ വേദനയെ അകറ്റി നിര്‍ത്താന്‍ കഴിയും. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികള്‍ വഴി വേദനയെ മാറ്റാം ഉണ്ട്.

തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം. അതുപോലെ ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്.

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവത്തിന് മുമ്പ് പപ്പായ കൂടുതലായി കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്.

ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക് ശരിയായ രീതിയിലാവാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നതും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button